
ജിമ്മി കളത്തിൽപറന്പിൽ
നാലുകോടി : കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജിമ്മി കളത്തിൽപറന്പിൽ (73) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ ജോസഫ് വെളിയനാട് മാന്നാരംചിറയിൽ കുടുംബാംഗം. മക്കൾ: അനു, വിശാൽ, നിർമ്മൽ, അഖില. മരുമക്കൾ: ബെൻസൺ (കൊട്ടാരക്കര), ആർദ്ര (വയനാട്). പരേതൻ നിലവിൽ നാലുകോടി സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. മുൻ ബാങ്ക് പ്രസിഡന്റ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോട്ടയം ജില്ലാ ബാങ്ക് മുൻ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ ഏഴിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions