
ഫാ. തോമസ് അരിശേരിയിൽ
പാലക്കാട് : പാലക്കാട് രൂപത വൈദികൻ ഫാ. തോമസ് അരിശേരിയിൽ (56 ) അന്തരിച്ചു. കുളക്കാട്ടുകുറിശി സെന്റ് ജെയിംസ് ഇടവക വികാരിയായി സേവനം ചെയ്തുവരികയായിരുന്നു. ഭൗതികശരീരം ഇന്നുരാവിലെ ആറു മുതൽ 6.30 വരെ പാലക്കാട് വൈദിക ഭവനിലും 7.30ന് കുളക്കാട്ടുകുറിശി സെന്റ് ജെയിംസ് ഇടവക ദേവാലയത്തിലും 11 മുതൽ ഒരു മണിക്കൂർ ഒലിപ്പാറയിലുള്ള സഹോദരൻ ജോസിന്റെ ഭവനത്തിലും പൊതുദർശനത്തിനുവയ്ക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 12ന് മാതൃ ഇടവക ദേവാലയമായ ഒലിപ്പാറ പയസ് ദ ടെൺത് ദേവാലയത്തിൽ ആരംഭിക്കും. പൊതുദർശനത്തിനുശേഷം മൃതസംസ്കാര ശുശ്രൂഷയുടെ മൂന്നാം ഭാഗത്തിന് പാലക്കാട് രൂപത മുൻ ബിഷപ് മാർ ജേക്കബ് മനത്തോടത്തും നാലാംഭാഗത്തിന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലും കാർമികത്വം വഹിക്കും. 1995 ഡിസംബർ 27ന് ബിഷപ് മാർ ജോസഫ് ഇരുമ്പനിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ പാലക്കയം, വട്ടപ്പാറ എന്നിവിടങ്ങളിൽ അസി. വികാരിയായും വട്ടപ്പാറ, വാൽപ്പാറ (രാമനാഥപുരം രൂപത), കാരറ, ശാന്തിതടം, അരപ്പാറ, പൊമ്പ്ര, അലനല്ലൂർ, എടത്തനാട്ടുകര, കല്ലടിക്കോട്, പനംകുറ്റി, വാൽക്കുളമ്പ്, ജോസ്ഗിരി, വാലുപറമ്പ്, പാലക്കാട് ചിറ്റൂർ എന്നീ ഇടവകകളിൽ വികാരിയായും കാഞ്ഞിരപ്പുഴ, കടമ്പഴിപ്പുറം ഇടവകയിൽ അസോസിയേറ്റ് വികാരിയായും സേവനം ചെയ്തു. രൂപതയിലെ വിവിധ സംഘടനകളുടെ ഡയറക്ടറായും കോൺവെന്റുകളിൽ ചാപ്ലിൻ ആയും സേവനം ചെയ്തിട്ടുണ്ട്. പരേതരായ ആരിശേരിയിൽ കുര്യൻ - അന്നക്കുട്ടി ദമ്പതികളുടെ ഇളയമകനാണ്. സഹോദരങ്ങൾ: അന്നമ്മ, ജേക്കബ്, പി.കെ. ജോർജ്, സിസ്റ്റർ മേരിയാൻ (ഒഎസ്എഫ് പാലന കോൺവെന്റ്്), ജോസ്, സെബാസ്റ്റ്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions