
ജോസഫ് വർക്കി
കളത്തൂർ : വരകുകാലായിൽ ജോസഫ് വർക്കി (90) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിൽ ആരംഭിച്ച് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ. പരേതൻ ശങ്കരപുരി മഹാ കുടുംബാംഗമാണ്. ഭാര്യ പരേതയായ ഏലിക്കുട്ടി ജോസഫ് നന്പ്യാകുളം നെടിയകാലായിൽ കുടുംബാംഗം. മക്കൾ: ഫാ. ഡോ. ജോർജ് വരകുകാലായിൽ (ഉദയപുർ രൂപത), കുര്യൻ ജോസഫ് (അമലാജ്യോതി ഗ്യാസ് വെയർഹൗസ് കളത്തൂർ), ആനി ബെന്നി (ടീച്ചർ, നിർമല പബ്ലിക് സ്കൂൾ പിഴക്), ഫാ. ഡോ. ജോജോ വരകുകാലായിൽ സിഎസ്ടി (സുപ്പീരിയർ ജനറൽ, ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ, സിഎസ്ടി ഫാദേഴ്സ്), മാത്യു ജോസഫ് (പ്രൊപൈറ്റർ, അമലാജ്യോതി ഇൻഡേൻ സർവീസസ് കുറവിലങ്ങാട്), സെബാസ്റ്റ്യൻ (സീനിയർ മൈക്രോ ബയോളജിസ്റ്റ് സയന്റിസ്റ്റ്, ലല്ലേമാന്റ് യുകെ). മരുമക്കൾ: ഡെയ്സി കാക്കശേരിൽ (മാഞ്ഞൂർ), ബെന്നി അഗസ്റ്റിൻ മുണ്ടപ്ലാക്കൽ (രാമപുരം), ഡോ. സിന്ധു പുളിന്താനം (പ്രഫസർ, മാർ സ്ലീവാ നഴ്സിംഗ് കോളജ് പാലാ), ബിൻസി കരീക്കപ്രായിൽ കുറവിലങ്ങാട് (റോയേൽ ഹോസ്പിറ്റൽ, ഗ്ലോസ്റ്റർ യുകെ). സിസ്റ്റർ ജസീന്ത എസ്എബി, സിസ്റ്റർ ക്ലാരമ്മ എസ്എബി എന്നിവർ സഹോദരങ്ങളും ഫാ. കുര്യാക്കോസ് നെടിയകാലായിൽ എംസിബിഎസ് (യുഎസ്എ) ഭാര്യാ സഹോദരനുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions