Obituary
നെ​ല്ല്യാ​ട്ട് രാ​ഘ​വ​ൻ

കാ​പ്പാ​ട്: മു​ൻ എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​പ്പാ​ട് പു​തി​യ റോ​ഡി​ന് സ​മീ​പം നെ​ല്ല്യാ​ട്ട് രാ​ഘ​വ​ൻ (81 ) അ​ന്ത​രി​ച്ചു. ഇ​ന്നു രാ​വി​ലെ 10.30 വ​രെ സ്വ ​വ​സ​തി​യി​ലും 10.30 മു​ത​ൽ11 വ​രെ സി​പി​എം കാ​പ്പാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ 11.15 ന് ​പ​യ്യാ​ന്പ​ല​ത്ത് സം​സ്ക​രി​ക്കും. കാ​പ്പാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ചേ​ലോ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. നി​ല​വി​ൽ ചൊ​വ്വ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​ണ്. 1964 ൽ ​സി​പി​എം രൂ​പീ​ക​ര​ണ​ഘ​ട്ട​ത്തി​ൽ ത​ന്നെ പാ​ർ​ട്ടി അം​ഗ​മാ​യ രാ​ഘ​വ​നെ അ​ടി​യ​ന്തി​രാ​വ​സ്ഥ യി​ൽ മി​സ ത​ട​വു​കാ​ര​നാ​യി ഭ​ര​ണ​കൂ​ടം ജ​യി​ലി​ല​ട​ച്ചു. നാ​യ​നാ​ർ, ച​ട​യ​ൻ, പാ​ട്യം ഗോ​പാ​ല​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ ചേ​ലോ​റ മേ​ഖ​ല​യി​ൽ ഒ​ളി​വി​ൽ താ​മ​സി​പ്പി​ക്കാ​നും പാ​ർ​ട്ടി ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും നേ​തൃ​ത്വം ന​ൽ​കി. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ൾ: ഷീ​ബ, ഷാ​ജി, ഷ​നോ​ജ് (ഇ​രു​വ​രും ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജി​ഗീ​ഷ് (അ​ബു​ദാ​ബി), ഷം​ന, ര​ഗി​ന.