Obituary
ഫാ.​മാ​ർ​ട്ടി​ൻ പു​ന്നോ​ലി​ൽ

വ​ട​ക്ക​ഞ്ചേ​രി: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്നാ രൂ​പ​ത വൈ​ദി​ക​ൻ വ​ട​ക്ക​ഞ്ചേ​രി ക​ണ​ക്ക​ൻ​തു​രു​ത്തി രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ​പ​ള്ളി ഇ​ട​വ​കാം​ഗം ഫാ.​മാ​ർ​ട്ടി​ൻ പു​ന്നോ​ലി​ൽ(​ബി​നോ​യ​ച്ച​ൻ - 54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു അ​ന്ത്യം. സ​ത്നാ രൂ​പ​ത​യി​ലെ മി​ഷ​ൻ കേ​ന്ദ്ര​മാ​യ ഗി​ജ്വാ​റി​ലേ​ക്ക് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യി. ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം 24ന് ​ഉ​ച്ച​യ്ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം 25ന് ​രാ​വി​ലെ പ​ത്തി​ന് സ​ത്നാ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ട​ക്കാ​ലി​ൽ, പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. 2002 ജ​നു​വ​രി ഏ​ഴി​ന് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച ഫാ. ​മാ​ർ​ട്ടി​ൻ പു​ന്നോ​ലി​ൽ പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി​യാ​യി കു​റ​ച്ചു​കാ​ലം സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ക​ണ​ക്ക​ൻ​തു​രു​ത്തി ആ​ന​ക്കു​ഴി​പ്പാ​ടം പു​ന്നോ​ലി​ല്‍ പ​രേ​ത​രാ​യ ജോ​സ​ഫ് - മ​റി​യ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഗ​സ്റ്റി​ൻ (പാ​പ്പ​ച്ച​ൻ), ഫി​ലോ​മി​ന, പ​രേ​ത​നാ​യ ജോ​ർ​ജ്(​മ​നോ​ര​മ ജോ​ർ​ജ്), പ​രേ​ത​നാ​യ ജോ​സ്, മേ​ഴ്സി, റോ​യ്.