Obituary
സി​സ്റ്റ​ർ ളൂ​യി​സ് മേ​രി പ​രു​ത്തി​ക്ക​ൽ സി​എം​സി

കൈ​ന​ക​രി : ച​ങ്ങ​നാ​ശേ​രി സി​എം​സി ഹോ​ളി​ക്വീ​ൻ​സ് പ്രൊ​വി​ൻ​സി​ലെ കൈ​ന​ക​രി മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ളൂ​യി​സ് മേ​രി (ത​ങ്ക​മ്മ -92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കൈ​ന​ക​രി മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് മ​ഠം സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത പു​ളി​ങ്കു​ന്ന് പ​രു​ത്തി​ക്ക​ൽ പ​രേ​ത​രാ​യ മാ​ത്യു ഹോ​ർ​മീ​സ് - അ​ച്ചാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പി.​എ​ച്ച്. ജോ​സ​ഫ്, പി.​എ​ച്ച്. ളൂ​യി​സ്, പി.​എ​ച്ച്. ഹോ​ർ​മീ​സ്, പ​രേ​ത​രാ​യ പി.​എ​ച്ച്. മാ​ത്യു, ത്രേ​സ്യാ​മ്മ, മ​റി​യ​മ്മ. പ്രൊ​വി​ൻ​ഷ്യ​ൽ ട്ര​ഷ​റ​റാ​യി പ്ര​വ​ർ​ത്തി​ച്ച സി​സ്റ്റ​ർ നെ​ടു​ങ്കു​ന്നം, ആ​ല​പ്പു​ഴ, ഹോ​ളി​ക്വീ​ൻ​സ്, കാ​ർ​മൽ വി​ല്ല, ത​ക​ഴി, കൈ​ന​ക​രി എ​ന്നീ മ​ഠ​ങ്ങ​ളി​ലും അം​ഗ​മാ​യി​രു​ന്നു.