Obituary
ഫാ. ​ചാ​ള്‍​സ് ഞാ​റ​ക്കു​ള​ത്ത് ഒ​ഐ​സി

തി​രു​വ​ല്ല: ബ​ഥ​നി മി​ശി​ഹാ​നു​ക​ര​ണ സ​ന്ന്യാ​സി സ​മൂ​ഹാം​ഗ​വും അ​ടി​മാ​ലി ബ​ഥ​നി ധ്യാ​നാ​ശ്ര​മ​ത്തി​ന്‍റെ സു​പ്പീ​രി​യ​റു​മാ​യി​രു​ന്ന ഫാ. ​ചാ​ള്‍​സ് ഞാ​റ​ക്കു​ള​ത്ത് ഒ​ഐ​സി (77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​തി​രു​വ​ല്ല ആ​ര്‍​ച്ച് ബി​ഷ​പ് തോ​മ​സ് മാ​ര്‍ കു​റി​ലോ​സ് മെ​ത്രാ​പ്പോ​ലി​ത്താ​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍​തി​രു​വ​ല്ല തു​ക​ല​ശേ​രി ബ​ഥ​നി ആ​ശ്ര​മ​ത്തി​ല്‍. പൈ​ങ്ങോ​ട്ടൂ​ര്‍ ഞാ​റ​ക്കു​ള​ത്ത് പ​രേ​ത​രാ​യ ഉ​ല​ഹ​ന്നാ​ന്‍- മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ദീ​ര്‍​ഘ​കാ​ലം റാ​ന്നി ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ആ​ശ്ര​മ ഹൈ​സ്‌​കൂ​ളി​ല്‍ അ​ധ്യ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച ഫാ. ​ചാ​ള്‍​സ് നാ​ലാ​ഞ്ചി​റ, കു​മ്പ​ഴ, ക​ള​ത്തി​പ്പ​ടി, നെ​ടു​മ​ങ്ങാ​ട്, ക​ര്‍​ണ്ണാ​ട​ക​യി​ലെ ന്യൂ​ജി​ബാ​ല്‍​ത്തി​ല, പൂ​നെ​യി​ലെ കാ​ലേ​വാ​ടി, ചേ​ല​ക്ക​ര, ക​ല്ലാ​ര്‍, ബ​ത്തേ​രി, ചി​റ​യ്ക്ക​ല്‍, കോ​ട്ടൂ​ര്‍, അ​ടി​മാ​ലി തു​ട​ങ്ങി​യ ആ​ശ്ര​മ​ങ്ങ​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ല്‍ തി​രു​വ​ന്‍​വ​ണ്ടൂ​ര്‍, പാ​ണ്ട​നാ​ട്, ഇ​ട​മു​റി, നീ​രാ​റ്റു​കാ​വ്, മു​ക്ക​ട, ക​രി​മ്പ​നാം​കു​ഴി, ക​വു​ന്തി, മോ​തി​ര​വ​യ​ല്‍, മാ​ലം, കീ​ച്ചാ​ല്‍ ഇ​ട​വ​ക​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യി​ലെ അ​ര​ശു​പ​റ​മ്പ്, വെ​ള്ളൂ​ര്‍​കോ​ണം, പൂ​വ​ത്തൂ​ര്‍, ക​രി​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യി​ല്‍ ആ​ലു​വ, പോ​ത്താ​നി​ക്കാ​ട്, ചാ​ത്ത​മ​റ്റം ഇ​ട​വ​ക​ക​ളി​ലും ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്. പ​രേ​ത​യാ​യ റോ​സ ഉ​ല​ഹ​ന്നാ​ന്‍, ഏ​ലി​ക്കു​ട്ടി മാ​ത്യു, പ​രേ​ത​നാ​യ ജോ​ണ്‍ ഉ​ല​ഹ​ന്നാ​ന്‍, മാ​ത്യു ഉ​ല​ഹ​ന്നാ​ന്‍, മ​രി​യ ജോ​സ​ഫ്, അ​ന്ന​ക്കു​ട്ടി മാ​ത്യു, ക്ലാ​ര വ​ര്‍​ക്കി എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സി​സ്റ്റ​ര്‍ റാ​ണി ജോ​സ് എ​ഫ്‌​സി​സി , സി​സ്റ്റ​ര്‍ മെ​റി​ന്‍ ജോ​സ് എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ ഫ്‌​ളോ​സി ജോ​ണ്‍ സി​എം​സി, സി​സ്റ്റ​ര്‍ ലി​ന്‍​സ് മ​രി​യ എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ ര​ഞ്ചി​ത എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ ജെ​യ്സ് മേ​രി എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ അ​ല്‍​ഫോ​ന്‍​സ് എ​ഫ്‌​സി​സി എ​ന്നി​വ​ര്‍ പ​രേ​ത​ന്‍റെ സ​ഹോ​ദ​ര മ​ക്ക​ളാ​ണ്.