
അഡ്വ. വി.എൻ. നാരായണൻ
തൃശൂർ: സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യവും തൃശൂർ ബാറിലെ സീനിയർ അഭിഭാഷകനുമായ കിഴക്കുന്പാട്ടുകര വേണാട്ടുമന അഡ്വ. വി.എൻ. നാരായണൻ (75) അന്തരിച്ചു. സംസ്കാരം നടത്തി. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം സോഷ്യലിസ്റ്റ് വിദ്യാർഥി പ്രസ്ഥാനമായ ഐഎസ്ഒവിന്റെ സ്റ്റേറ്റ് ചെയർമാനായിരുന്നു. തൃശൂരിലെ സഹൃദയവേദിയുടെ അമരക്കാരനായും പാറമേക്കാവ് ദേവസ്വം ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുമതി (റിട്ട. അധ്യാപിക, പാറമേക്കാവ് വിദ്യാമന്ദിർ). മക്കൾ: ഡോ. ഗായത്രി, സാവിത്രി (സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശൂർ). മരുമക്കൾ: അഡ്വ. കാർത്തിക് (ഹൈക്കോടതി, കൊച്ചി), ഗോപികൃഷ്ണ (സൗത്ത് ഇന്ത്യൻ ബാങ്ക്, മേലഡൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions