Obituary
ഫാ. ​മാ​ർ​ട്ടി​ൻ പു​ന്നോ​ലി​ലി​ന്‍റെ സം​സ്കാ​രം നാ​ളെ

വ​ട​ക്ക​ഞ്ചേ​രി: മ​ധ്യ​പ്ര​ദേ​ശി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ച സ​ത്ന രൂ​പ​ത വൈ​ദി​ക​നും ക​ണ​ക്ക​ൻ​തു​രു​ത്തി രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി ഇ​ട​വ​കാം​ഗ​വു​മാ​യ ഫാ. ​മാ​ർ​ട്ടി​ൻ പു​ന്നോ​ലി​ലി​ന്‍റെ (ബി​നോ​യ​ച്ച​ൻ-54) മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​ക​ണ​ക്ക​ൻ​തു​രു​ത്തി രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. സ​ത്ന ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ട​ക്കാ​ലി​ൽ, പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ക​ണ​ക്ക​ൻ​തു​രു​ത്തി ആ​ന​ക്കു​ഴി​പ്പാ​ട​ത്തു​ള്ള ത​റ​വാ​ട് വീ​ടാ​യ പു​ന്നോ​ലി​ൽ റോ​യി​യു​ടെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. നാ​ളെ രാ​വി​ലെ 7.30ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം എ​ട്ടു മു​ത​ൽ 10 വ​രെ രാ​ജ​ഗി​രി പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും.