
സിസ്റ്റർ മഡോണ പോളയ്ക്കൽ സിഎംസി
ചങ്ങനാശേരി: സിഎംസി ഹോളിക്വീൻസ് പ്രൊവിൻസിലെ ചെത്തിപ്പുഴ കാർമൽ വില്ല മഠാംഗമായ സിസ്റ്റർ മഡോണ (തറമ്മ-95) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കാർമൽവില്ല മഠംചാപ്പലിൽ ആരംഭിച്ച് മഠം സെമിത്തേരിയിൽ. പരേത ചങ്ങനാശേരി പോളയ്ക്കൽ പരേതരായ സെബാസ്റ്റ്യൻ-അച്ചാമ്മ ദന്പതികളുടെ മകളാണ്. കൈനകരി ഹോളി ഫാമിലി, ചങ്ങനാശേരി സെന്റ് ജോസഫ്സ്, തകഴി കാർമൽ സ്കൂൾ എന്നിവിടങ്ങളിൽ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർ ത്തിച്ച സിസ്റ്റർ പ്രൊവിൻഷ്യൽ കൗൺസിലർ, സുപ്പീരിയർ, മിത്രക്കരി, ഭോപ്പാൽ, ആലപ്പുഴ, വേഴപ്ര, പാവനാശ്രമം, ഇത്തിത്താനം, ശാന്തിനികേതൻ, കാർമൽവില്ല, തടിയൂർ എന്നീ മഠങ്ങളിൽ അംഗമായും സേവനം അനുഷ്ഠിച്ചു. സഹോദരങ്ങൾ: മാത്യു, കുഞ്ചപ്പൻ, ജോർജ്, സെബാസ്റ്റ്യൻ, പരേതരായ ആനിമ്മ, ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions