
സി.എം. ജോർജ്
അതിരന്പുഴ: പ്രമുഖ അരി മൊത്തവ്യാപാരി മണ്ണാർകുന്ന് ചളുക്കാട്ട് സി.എം. ജോർജ് (89) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് ഭവനത്തിൽ ആരംഭിച്ച് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി ജോർജ് കുറവിലങ്ങാട് ചിങ്ങംതോട്ടത്തിൽ കുടുംബാംഗം. മക്കൾ: സിബി ജോർജ് (ചളുക്കാട്ട് ട്രേഡേഴ്സ് അതിരന്പുഴ), സജി ജോർജ് (യുഎസ്എ), സജു ജോർജ് (കാനഡ), ഷാജി ജോർജ് (മാതാ ട്രേഡേഴ്സ്, ഏറ്റുമാനൂർ), ഷാന്റി ജോർജ് (അയർലൻഡ്), ഷിജി ജോർജ് (കാനഡ), പരേതനായ ഷിബു ജോർജ്. മരുമക്കൾ: റോസി മാത്യു പല്ലാട്ട് ഇടമറ്റം, ജോർജ് ജോസഫ് തടത്തിൽ വയലാ (യുഎസ്എ), ലൈമ ജോസഫ് മുണ്ടമറ്റം അഞ്ചിരി (കാനഡ), സിൽവി തോമസ് വട്ടിഞ്ചയിൽ മരങ്ങാട്ടുപിള്ളി, ബിന്ദു ജോസഫ് കല്ലക്കാവുങ്കൽ ഉദയഗിരി (കാനഡ), കെ.എസ്. ചെറിയാൻ കുതിരവേലിൽ മരങ്ങോലി (അയർലൻഡ്), സോണി പോൾ വെട്ടിയാങ്കൽ കലൂർ (കാനഡ).പരേതൻ കേരളകോൺഗ്രസ്-എം സംസ്ഥാന കമ്മിറ്റിയംഗം, അതിരന്പുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർബോർഡംഗം, വ്യാപാരി-വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം, അതിരന്പുഴ പള്ളി മുൻ കൈക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions