
സിസ്റ്റർ പ്രഭ മറ്റത്തിൽ എസ്എച്ച്
കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ പ്രഭ മറ്റത്തിൽ എസ്എച്ച് (71) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. പരേത മൈലക്കൊമ്പ് മറ്റത്തിൽ പരേതരായ പൈലി തൊമ്മന്റെയും മറിയത്തിന്റെയും ഇളയ മകളാണ്. സഹോദരങ്ങൾ: മറിയക്കുട്ടി മേക്കുന്നേൽ (കീരംപാറ), സിസ്റ്റർ മോറിൻ എംഎസ്ജെ (കോതമംഗലം സെന്റ് ജോസഫ് പ്രോവിൻസ്), സിസ്റ്റർ എൽസി പോൾ എസ്എച്ച് (ഡൽഹി പ്രോവിൻസ് ). പരേതരായ എം.പി. ജേക്കബ്, എം.പി. തോമസ്. ഫാ. മാത്യു മറ്റത്തിൽ സിഎംഐ (ജർമനി), ഫാ. വർഗീസ് മറ്റത്തിൽ (ഇടുക്കി), ഫാ. ജിമ്മി മറ്റത്തിൽ (സത്ന ) എന്നിവർ സഹോദര പുത്രൻമാരാണ്. ഫാ. ജോമി മേക്കുന്നേൽ സിഎംഐ (മൈസൂർ പ്രോവിൻസ്) സഹോദരീ പുത്രനും, സിസ്റ്റർ മെർലിൻ എസ്എച്ച് ( ഡൽഹി പ്രോവിൻസ് ) സഹോദരീ പുത്രിയുമാണ്. പരേത ആയവന, എഴുകുംവയൽ, മുതലക്കോടം, കാരണക്കോടം, പാപ്പനംകോട്, നാലാഞ്ചിറ, ഞാറക്കാട്, ബംഗളൂരു, നേര്യമംഗലം എന്നിവിടങ്ങളിൽ അംഗമായും നഴ്സറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions