
രാധാകൃഷ്ണൻ
ചെറുതുരുത്തി: മുതിർന്ന സിപിഎം നേതാവും പൊതുരംഗത്തെ ജനകീയ മുഖവുമായിരുന്ന കരുവാട പൊതിയിൽ കെ.പി. രാധാകൃഷ്ണൻ (അപ്പൂട്ടേട്ടൻ-80) അന്തരിച്ചു. മൃതദേഹം ഇന്ന് രണ്ടു മുതൽ നാലു വരെ ചെറുതുരുത്തി നായനാർ സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തിലും അഞ്ചു വരെ ചെറുതുരുത്തി പുതുശേരിയിലെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് 5.30ന് തിരുവില്ല്വാമല ഐവർമഠത്തിൽ. 1988 മുതൽ 2000 വരെ വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്തംഗം , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മാക്ഷി. മക്കൾ: അർച്ചന (അധ്യാപിക), അഖിൽ(കോംഗോ). മരുമക്കൾ: പ്രമോദ് (പ്രിന്റിംഗ് പ്രസ്), അശ്വതി (അധ്യാപിക).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions