Obituary
സി​സ്റ്റ​ർ ആ​ൻ​സി മേ​രി മു​പ്പ​റ​ത്ത​റ സി​എം​സി

മു​ട്ടു​ചി​റ: സി​എം​സി പാ​ലാ ജ​യ​മാ​താ പ്രൊ​വി​ൻ​സി​ലെ മു​ട്ടു​ചി​റ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ​സി മേ​രി (അ​ന്ന​മ്മ സ്ക​റി​യ - 89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​മു​ട്ടു​ചി​റ മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് മു​ട്ടു​ചി​റ റൂ​ഹാ​ദ്ക്കു​ദ്ശ ഫൊ​റോ​ന പ​ള്ളി​യി​ൽ. തി​രു​വാ​ർ​പ്പ് മു​പ്പ​റ​ത്ത​റ പ​രേ​ത​രാ​യ സ്ക​റി​യാ​ച്ച​ൻ- ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത കാ​ൻ​ക​ർ, മു​ട്ടു​ചി​റ, കി​ര​ണ്ടു​ൾ, കു​റ​വി​ല​ങ്ങാ​ട് എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സു​പ്പീ​രി​യ​റാ​യും കാ​ളി​കാ​വ്, കൊ​ണ്ട​ഗാ​വ്, പി​റ​വം എ​ന്നീ മ​ഠ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ർ, ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​ച്ചി​യ​മ്മ നി​ല​പ്പ​ന കൊ​ല്ലി​യി​ൽ (ക​ടു​ത്തു​രു​ത്തി), പ​രേ​ത​രാ​യ എം.​എ​സ്. ജോ​സ​ഫ്, എം.​എ​സ്. ജോ​ൺ, ഫാ.​ഏ​ബ്ര​ഹാം മു​പ്പ​റ​ത്ത​റ. ഫാ.​ഏ​ബ്ര​ഹാം മു​പ്പ​റ​ത്ത​റ എം​സി​ബി​എ​സ് സ​ഹോ​ദ​ര​പു​ത്ര​നും സി​സ്റ്റ​ർ അ​നു മ​രി​യ സി​എം​സി ഡി​മാ പൂ​ർ സ​ഹോ​ദ​ര​പു​ത്രി​യു​മാ​ണ്.