
കൊട്ടൻ വലിയചിങ്കം
രാജപുരം : തെയ്യം കലാകാരൻ കോട്ടക്കുന്നിലെ കൊട്ടൻ വലിയചിങ്കം (72 ) അന്തരിച്ചു. കഴിഞ്ഞ 46 വർഷത്തിലധികമായി കാവുകളിലും തറവാട് ദേവസ്ഥാനങ്ങളിലും കെട്ടിയാടുന്ന തെയ്യങ്ങളുടെ കോലധാരിയായി അവതരിച്ച് ചക്കിട്ടടുക്കം തറവാട്ടിൽ മുണ്ടോട്ട് ചാമുണ്ഡി തെയ്യം തുടർച്ചയായി കെട്ടിയാടി നീലേശ്വരം കോവിലകത്തിന്റെ പട്ടും വളയും വാങ്ങിയാണ് വലിയ ചിങ്കം എന്ന സ്ഥാനം ലഭിച്ചത്. ഭാര്യ: നാരായണി. മക്കൾ: സ്വപ്ന, കുഞ്ഞികൃഷ്ണൻ, മഞ്ജു. മരുമക്കൾ: രോഹിണി, സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions