Obituary
എ.​ജി. ഉ​ഷാ​കു​മാ​രി

കു​മ​ര​കം: കു​മ​ര​കം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​ജി. ഉ​ഷാ​കു​മാ​രി (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ പ​രേ​ത​നാ​യ എ.​എ​ൻ. പൊ​ന്ന​പ്പ​ന്‍റെ നി​ക​ർ​ത്തി​ൽ വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ന​ടു​പ്പു​ര നി​ക​ർ​ത്തി​ൽ ര​ജി​മോ​ന്‍. മ​ക്ക​ൾ: രേ​ഷ്മ, ജി​ഷ്ണു (സൗ​ദി). മ​രു​മ​ക​ൻ: അ​രു​ൺ (ചേ​ർ​ത്ത​ല). പ​രേ​ത കു​മ​ര​കം ഏ​ല​ച്ചി​റ കു​ടും​ബാം​ഗ​മാ​ണ്. 2002ൽ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ ആ​ദ്യ വ​നി​ത​യാ​ണ് ഉ​ഷാ​കു​മാ​രി. 29 പേ​ർ മ​രി​ച്ച കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​ന്ന് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഉ​ഷാ​കു​മാ​രി​യാ​ണ്. ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ.​ബി. വാ​ജ്പേ​യ് കു​മ​ര​ക​ത്ത് താ​ജി​ൽ എ​ത്തി​യ​പ്പോ​ൾ ഉ​ഷാ​കു​മാ​രി​യും ഭ​ര​ണ​സ​മി​തി​യും ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​യാ​ണ് കു​മ​ര​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​യാ​യ കു​മ​ര​കം പാ​ക്കേ​ജ് രൂ​പീ​കൃ​ത​മാ​യ​ത്.