
പി.എൻ. സന്തോഷ്
പറവൂർ: സിപിഐ ജില്ലാ കൗൺസിൽ അംഗവും എൽഡിഎഫ് പറവൂർ മണ്ഡലം കൺവീനറുമായ തത്തപ്പിള്ളി പുറപ്പിള്ളിയിൽ പി.എൻ. സന്തോഷ് (65) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. കർഷക തൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡന്റും കിഴക്കേപ്രം മരണാനന്തര സഹായസംഘം പ്രസിഡന്റുമായിരുന്നു. സിപിഐ പറവൂർ താലൂക്ക് സെക്രട്ടറി, പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പറവൂർ തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം പ്രസിഡന്റ്, സർക്കിൾ സഹകരണ യൂണിയൻ അംഗം, എറണാകുളം ജനറൽ ആശുപത്രി, പറവൂർ താലൂക്ക് ആശുപത്രി വികസനസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട. ഭാര്യ: സുധ. മകൻ: സനൂപ്. മരുമകൾ: അനു(ഇരുവരും മന്നം സഹകരണ ബാങ്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions