
ഏലിയാസ് സഖറിയ പാറയിൽ
നീലംപേരൂർ: കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ഏലിയാസ് സഖറിയ പാറയിൽ (66, കാസറോൾ കാറ്ററിംഗ് മാനേജിംഗ് ഡയറക്ടർ) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നാലിന് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ, കുറിച്ചി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ക്നാനായ കോൺഗ്രസ് ജനറൽ സെക്രട്ടറി, ക്നാനായ അസോസിയേഷൻ ജനറൽ സെക്രട്ടറി, മാർ സേവേറിയോസ് വിദ്യാഭ്യാസ നിധി ട്രസ്റ്റി, ഓതറ നസ്രത്ത് ആശ്രമം സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ലൂണ എലിസബത്ത് ഏലിയാസ് വെളിയനാട് വലിയപറമ്പിൽ കുടുംബാംഗം. മക്കൾ: സൂസൻ ഏലിയാസ്, മറിയം ഏലിയാസ് (ഇരുവരും ബംഗളൂരു). മൃതദേഹം ശനിയാഴ്ച വൈകുന്നേരം നാലിന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളി ഹാളിലെ പൊതുദർശനത്തെ തുടർന്ന് ഏഴിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions