Obituary
വി.​ശ​ശി

നീ​ലേ​ശ്വ​രം: നാ​ട​ക​ര​ച​യി​താ​വും സം​വി​ധാ​യ​ക​നും റി​ട്ട. ത​ഹ​സി​ൽ​ദാ​റു​മാ​യ പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ലി​ലെ വി.​ശ​ശി നീ​ലേ​ശ്വ​രം (ശ​ശി​കു​മാ​ർ-75) അ​ന്ത​രി​ച്ചു. നാ​ട​ക​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്ക് 2023ൽ ​സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​ര​വും എ.​ശാ​ന്ത​കു​മാ​ർ നാ​ട​ക​പു​ര​സ്കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്. മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​രം നേ​ടി​യ മ​ര​മീ​ട​ൻ, ഏ​ക​ല​വ്യ​ൻ, മാ​റ്റി​വെ​ച്ച ത​ല​ക​ൾ, പാ​ക്ക​നാ​ർ സൂ​ക്തം, മാ​ന​സാ​ന്ത​ര​ത്തി​ന്‍റെ ബാ​ക്കി​പ​ത്രം, കൂ​കി പാ​യും തീ​വ​ണ്ടി, ബൊ​ളീ​വി​യ, ശ്വാ​സം, തീ​മാ​ട​ൻ, പെ​ൺ​വി​ള​ക്ക്, ഹൃ​ദ​യ​ത്തി​ലേ​ക്കൊ​രു ച​ക്രം എ​ന്നി​വ​യാ​ണ് സം​വി​ധാ​നം ചെ​യ്ത പ്ര​ധാ​ന നാ​ട​ക​ങ്ങ​ൾ. അ​മ​ച്വ​ർ, പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ൾ​ക്കും സ്കൂ​ൾ-​കോ​ള​ജ് ക​ലോ​ത്സ​വ​ങ്ങ​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ നാ​ട​ക​ങ്ങ​ൾ​ക്കും ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ലും വി​ദേ​ശ​ത്തും ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ​ക്കും ക​ഥ​ക​ൾ​ക്കും മ​ല​യാ​ള നാ​ട​കാ​വി​ഷ്കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. പു​തി​യ ത​ല​മു​റ​യി​ലെ നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലും നാ​ട​ക ശി​ൽ​പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും സ​ജീ​വ​മാ​യി​രു​ന്നു. .ഭാ​ര്യ: മോ​ത്തി​റാ​ണി (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക, നീ​ലേ​ശ്വ​രം സെ​ന്‍റ് ആ​ൻ​സ് എ​യു​പി സ്കൂ​ൾ). മ​ക്ക​ൾ: ഉ​ണ്ണി (ജോ​ൺ​സ​ൺ & ജോ​ൺ​സ​ൺ), ഡോ.​ശാ​ന്തി (അ​സി. പ്ര​ഫ​സ​ർ, ക​ണ്ണൂ​ർ ദ​ന്ത​ൽ കോ​ള​ജ്). മ​രു​മ​ക​ൾ: സ​മീ​ക്ഷ.