Obituary
പൗ​ലോ​സ് മേ​നാ​ച്ചേ​രി

ആ​ല​ങ്ങാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വും കെ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന മേ​നാ​ച്ചേ​രി എം.​എ​ൽ. പൗ​ലോ​സ് (പൗ​ലോ​സ് മേ​നാ​ച്ചേ​രി -91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ആ​ലീ​സ് പൗ​ലോ​സ് (റി​ട്ട. അ​ധ്യാ​പി​ക) തേ​വ​ര മു​ക്കു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി (റി​ട്ട. ഡ​യ​റ​ക്ട​ർ, നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ, ഗ​വ. ഓ​ഫ് ഇ​ന്ത്യ), ജെ​സി (അ​സി. മാ​നേ​ജ​ർ, എ​സ്ബി​ഐ, വ​ല​വൂ​ർ), സി​സി (എ​സ്ബി​ഐ, ഇ​രു​ന്പ​നം), ജോ​സി (എ​ച്ച്ഡി​എ​ഫ്സി, പേ​ട്ട), ടെ​സി (അ​ധ്യാ​പി​ക, നോ​ർ​ത്ത് പ​റ​വൂ​ർ), ജെ​ൻ​സി (എ​ൽ​ടി​ഐ, മൈ​ൻ​ഡ് ട്രീ, ​ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ജോ​ർ​ജു​കു​ട്ടി തോ​ക്ക​നാ​ട്ട് (റി​ട്ട. ഡ​യ​റ​ക്ട​ർ, മി​നി​സ്ട്രി ഓ​ഫ് ഹോം ​അ​ഫ​യേ​ഴ്സ്, ഗ​വ. ഓ​ഫ് ഇ​ന്ത്യ), പ്ര​ഫ. സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു താ​ഴ​ത്തേ​ൽ (റി​ട്ട. കെ.​ഇ. കോ​ള​ജ്, മ​ന്നാ​നം), ഡോ. ​പോ​ൾ ഐ​സ​ക് പു​ത്ത​ന​ങ്ങാ​ടി മ​ണ്ണ​ത്താ​ന​ത്ത് (റി​ട്ട. പ്ര​ഫ. ഭാ​ര​ത​മാ​താ കോ​ള​ജ്), ഡോ. ​ജെ. ജെ​യിം​സ​ണ്‍ പു​ഞ്ച​ത്ത​ല​ക്ക​ൽ, (റി​ട്ട. പ്ര​ഫ. സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജ്), ജോ​ണ്‍ പോ​ൾ പാ​ത്തി​ക്കു​ള​ങ്ങ​ര (പാ​ത്തി​ക്കു​ള​ങ്ങ​ര ട്രേ​ഡേ​ഴ്സ്, നോ​ർ​ത്ത് പ​റ​വൂ​ർ), ബെ​ക്സ് വ​ട്ട​ത്ത​റ (എ​ച്ച്സി​എ​ൽ ടെ​ക്നോ​ള​ജീ​സ്, ബം​ഗ​ളൂ​രു). പ​രേ​ത​ൻ ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, ബി​ഡി​സി ചെ​യ​ർ​മാ​ൻ, അ​വി​ഭ​ക്ത കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം, ജി​ല്ലാ വി​ക​സ​ന സ​മി​തി അം​ഗം, ആ​ർ​ടി​ഒ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് രം​ഗ​ത്തും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.