Obituary
ബാ​സ്ക​റ്റ്ബോ​ൾ താ​രം ജോ​സ്

കാ​ഞ്ഞാ​ണി: മു​ൻ സൈ​നി​ക​നും ബാ​സ്ക​റ്റ്ബോ​ൾ താ​ര​വു​മാ​യ കാ​ര​മു​ക്ക് പൊ​റു​ത്തൂ​ർ പ​ള്ളി​ക്കു​ന്ന​ത്ത് പീ​റ്റ​റു​ടെ മ​ക​ൻ ജോ​സ് (70) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് ര​ണ്ടി​ന് വ​ട​ക്കേ കാ​ര​മു​ക്ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മൃ​ത​ശ​രീ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റും. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ജോ​സ് ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ പ്ര​ശ​സ്ത​മാ​യ ബം​ഗാ​ൾ എ​ൻജിനി​യ​ർ ഗ്രൂ​പ്പ് (ബി​ഇ​ജി), റൂ​ർ​ക്കി, രാ​ജ്യ​ത്തെ പ്ര​മു​ഖ ടീ​മു​ക​ളി​ലൊ​ന്നാ​യ സ​ർ​വീ​സ​സ് എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​വി​ധ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. ബാ​സ്ക​റ്റ്ബോ​ളി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​യി​ക കൂ​ട്ടാ​യ്മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ കാ​യി​ക പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും കാ​യി​ക​രം​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: ഫ്ളോ​റി. മ​ക്ക​ൾ: റി​ച്ചാ​ർ​ഡ്.​പി. ജോ​സ്, ലി​ന​റ്റ്.​പി. ജോ​സ്. മ​രു​മ​ക​ൻ: ജി​ജു ജെ​യിം​സ് വെ​ള്ളാ​നി​ക്കാ​ര​ൻ.