
ഫാ. സെബാസ്റ്റ്യന്‍ കൊച്ചിക്കുന്നേല്‍
സുല്‍ത്താന്‍ ബത്തേരി: ക്ലരീഷ്യന്‍ സഭയുടെ സെന്റ് തോമസ് പ്രൊവിന്‍സ് അംഗവും വചനപ്രഘോഷകനുമായ ഫാ. സെബാസ്റ്റ്യന്‍ കൊച്ചിക്കുന്നേല്‍ സിഎംഎഫ് (സാബി ജോസ്-55) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കുറവിലങ്ങാട് ക്ലാരെറ്റ് ഭവന് മൈനര്‍ സെമിനാരിയില്‍. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചീരാലിലുള്ള ക്ലരീഷ്യന്‍ സഭയുടെ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തുവരികയായിരുന്നു. കൊച്ചിക്കുന്നേല്‍ പരേതനായ ജെ. ജോസ് - ത്രേസ്യാകുട്ടി ദന്പതികളുടെ മകനാണ്. വലിയതുറ, പുത്തന്‍തോപ്പ്, കൊട്ടാരക്കര, പത്തടിപ്പാലം, സുൽത്താൻ ബത്തേരി ചീരാൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ ഒമ്പത് മുതല്‍ കുറവിലങ്ങാട് ക്ലാരെറ്റ് ഭവന് മൈനര്‍ സെമിനാരിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions