
ഫാ. ജേക്കബ് മാങ്കോട്ടില്‍
കോട്ടയം: കോട്ടയം അതിരൂപതാംഗമായ ഫാ. ജേക്കബ് മാങ്കോട്ടില്‍ (91) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 2.30 ന് ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്സ് പള്ളിയിൽ. അറുന്നൂറ്റിമംഗലം മാങ്കോട്ടില്‍ ജോസഫ്- മറിയാമ്മ ദമ്പതികളുടെ മകനാണ്. 1963 മാര്‍ച്ച് 11നു ബിഷപ് മാര്‍ തോമസ് തറയിലില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. മാറിക പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും വാകത്താനം, ഓതറ, ഇരവിമംഗലം, രാജപുരം, മടമ്പം, ഇടക്കോലി, തോട്ടറ, ഞീഴൂര്‍, കല്ലറ, ചാമക്കാല, അറുന്നൂറ്റിമംഗലം, ബ്രഹ്മമംഗലം, ചെറുകര, കുറുമുള്ളൂര്‍, കട്ടച്ചിറ എന്നീ പള്ളികളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30 ന് വിയാനിഹോമിലെത്തിക്കും. തുടര്‍ന്ന് അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്സ് പള്ളിയിലെ പാരിഷ് ഹാളിലും 11.30 മുതല്‍ അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്സ് പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും.സഹോദരങ്ങള്‍: പരേതരായ ലൂക്കോസ് മാങ്കോട്ടില്‍, ചാച്ചി ചാമക്കാലായില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions