
നിർമാതാവ് തറയിൽ ജോർജ് പയസ്
ചെന്നൈ: ചലച്ചിത്ര നിർമാതാവ് ആലപ്പുഴ കാവാലം തറയിൽ ജോർജ് (63) പെരുങ്കുടി ഫസ്റ്റ് ക്രോസ് സ്ട്രീറ്റ് രാമപ്പ നഗറിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം നടത്തി. ദക്ഷിണ റെയിൽവേ മുൻ ചീഫ് ഓപ്പറേഷൻസ് മാനേജരും ഡിജിഎമ്മുമായ പരേതനായ ടി. പയസ് ജോസഫിന്റെ മകനാണ്. ഭാര്യ: ശോഭ ജോർജ് ആലപ്പുഴ മഠത്തിലാക്കൽ കുടുംബാംഗം. മക്കൾ താര, സമീർ. പരേതൻ സുരേഷ് ബാലാജിയുമായി ചേർന്ന് വൈഡ് ആംഗിൾ ഫിലിംസ് എന്ന ചലച്ചിത്ര നിർമാണ കമ്പനി സ്ഥാപിച്ചു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒട്ടേറെ സിനിമകളുടെ നിർമാതാവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായിരുന്നു.മരക്കാർ, അറബിക്കടലിന്റെ സിംഹം, ദൃശ്യം, കെയർഫുൾ, പാപനാശം, ബില്ല-2, മിത്ര- മൈ ഫ്രണ്ട്, യാവരും നലം, 180, ഫിർ മിലേംഗെ തുടങ്ങിയവയാണ് നിർമിച്ച പ്രധാന ചിത്രങ്ങൾ. ജൂണിയർ ബാഡ്മിന്റണിൽ ദേശീയ തലത്തിൽ തമിഴ്നാടിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions