
സിസ്റ്റർ മേരി റോസാലിയ പാറേക്കാട്ട് വെച്ചൂർ ഡിഐഎച്ച്
പാലയ്ക്കത്തകിടി: വിജയപുരം രൂപത, വിമല ഹൃദയ പുത്രിമാർ (ഡോട്ടേഴ്സ് ഒാഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഒാഫ് മേരി) സന്യാസിനി സമൂഹാംഗമായ സിസ്റ്റർ മേരി റൊസാലിയ ഡിഐഎച്ച് (79) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിന്റെ മുഖ്യകാർമികത്വത്തിൽ പാലക്കത്തകിടി സെന്റ് ജോസഫ് കോൺവെന്റ് ചാപ്പലിൽ. പാലാ പൈക പാറേക്കാട്ട് വെച്ചൂർ പരേതരായ തൊമ്മൻ മാത്യു - ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നമ്മ പാറംകുളങ്ങര ഭരണങ്ങാനം, ജോസഫ് മുറിഞ്ഞപുഴ, ഡോ. ജയിംസ് വെച്ചൂർ പൈക, പരേതരായ സിസ്റ്റർ മേരി മൈക്കിൾ, തോമസ് മുണ്ടക്കയം, ഫാ. പോൾ വെച്ചൂർ, ഫാ. ലിയോ മാത്യു വെച്ചൂർ, സ്കറിയ പൈക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions