
സിസ്റ്റർ ജോസ് മേരി കുറ്റിയാനി എസ്എച്ച്
കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ ജോസ് മേരി കുറ്റിയാനി എസ്എച്ച് (96) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. പരേത തൊടുപുഴ കുറ്റിയാനി പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മൂത്തമകളാണ്. സഹോദരങ്ങൾ: പരേതരായ അന്നക്കുട്ടി ജോസഫ്, ഇടുക്കി മുൻ എംഎൽഎ അഡ്വ. ജോസ് കുറ്റിയാനി, ത്രേസ്യാമ്മ ജോർജ് കാവാലം ( ചങ്ങനാശേരി), മേരിക്കുട്ടി സെബാസ്റ്റ്യൻ കല്ലറക്കൽ ( മുണ്ടക്കയം). രാജാക്കാട്, രാജകുമാരി, നെടുംകണ്ടം, നാരകക്കാനം, സ്നേഹഭവൻ, പൈങ്കുളം ഹോസ്പിറ്റൽ, മുതലക്കോടം ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നഴ്സായും സൂപ്പർവൈസർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions