
സിസ്റ്റര്‍ മന്സ്വേത്താ തോമസ് കച്ചിറമറ്റം നെല്ലിക്കല്‍
പാലാ: എസ്സിസിജി സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ മന്സ്വേത്താ തോമസ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് എറണാകുളം ഹൗസ് ഓഫ് പ്രോവിഡന്‍സില്‍ ആരംഭിച്ച് എറണാകുളം സെമിത്തേരി മുക്കിലുള്ള സെമിത്തേരിയില്‍. കച്ചിറമറ്റം നെല്ലിക്കല്‍ പരേതരായ തോമസ് -മറിയാമ്മ ദമ്പതികളുടെ മകളാണ്. ഗാര്ഡിയന് എയ്ഞ്ചല്‍ എച്ച്എസില്‍ നിന്ന് ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്ത സിസ്റ്റർ കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഐടിസി പ്രിന്‍സിപ്പല്‍, പയ്യോളി, ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ്, കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി കോണ്‍വെന്റ്, പെരുവയല്‍ നോവിഷ്യേറ്റ് ഹൗസ്, ക്രിസ്തുജയന്തി ഹോസ്പിറ്റല്‍ വൈപ്പിന്‍, പ്രതീക്ഷാ ഭവന് കാക്കനാട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: തോമസ് നെല്ലിക്കന്‍ (പാപ്പച്ചന്) വലവൂര്‍ പാലാ, സിസിലി അഗസ്റ്റിന് മുരിങ്ങയില്‍ (ഇടപ്പാടി), സിസ്റ്റര്‍ മരിയ അന്റോണിയ, ഉള്ളാല്‍ (മംഗലാപുരം),പരേതരായ ഏലിക്കുട്ടി ജോസഫ് നടയത്ത് (അങ്ങാടിക്കടവ്), അന്നമ്മ ആന്റണി തുരുത്തിപ്പള്ളിയില്‍ (ഇലഞ്ഞി), ജോസഫ് (കുഞ്ഞ്) മുണ്ടാങ്കല്‍ പാലാ, ഇത്തമ്മ തോമസ് മാമ്പറമ്പില്‍ കാവാലത്ത് (എറണാകുളം), ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ വരിക്കമാക്കല്‍ (മുണ്ടക്കയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions