
സിസ്റ്റര്‍ ജോസ് മേരി കുറ്റിയാനി
മൈലക്കൊമ്പ്: തിരുഹൃദയ സന്യാസിനി സഭ കോതമംഗലം പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ജോസ് മേരി കുറ്റിയാനി (96) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. തൊടുപുഴ കുറ്റിയാനി പരേതരായ ജോസഫ് - അന്നമ്മ ദന്പതികളുടെ മകളാണ്. പരേത രാജാക്കാട്, രാജകുമാരി, നെടുങ്കണ്ടം, നാരകക്കാനം, സ്നേഹഭവന്, പൈങ്കുളം എസ്എച്ച് ആശുപത്രി, മുതലക്കോടം ഹോളി ഫാമിലി ആശുപത്രി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പരേതരായ അന്നക്കുട്ടി ജോസഫ്, ജോസ് കുറ്റിയാനി (മുന്‍ എംഎല്‍എ), ത്രേസ്യാമ്മ ജോര്‍ജ് കാവാലം (ചങ്ങനാശേരി), മേരിക്കുട്ടി സെബാസ്റ്റ്യന്‍ കല്ലറയ്ക്കല്‍ (മുണ്ടക്കയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions