
ആര്‍ക്കിടെക്ട് എന്‍.എം. സലീം
കോഴിക്കോട്: പ്രമുഖ ആര്‍ക്കിടെക്ട് കോഴിക്കോട് മിനി ബൈപ്പാസിലെ നികരത്തില് വീട്ടില്‍ എന്‍.എം. സലീം (76) അന്തരിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എം. സലീം അസോസിയേറ്റ്സിന്റെ സ്ഥാപകനാണ്. ആലപ്പുഴ പട്ടണക്കാട് നികരത്തില് പരേതരായ മുഹമ്മദലി - ആമിനാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെറിന് സലീം. മക്കള്‍: ആദില്‍ സലീം, അദീപ് സലീം, സുഹാന സലീം. കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കൊച്ചിയിലെ ലേ മെറിഡിയന്, തൃശൂര്‍ ലുലു കണ്വെന്ഷന് സെന്റര്‍, കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറി, ധനലക്ഷ്മി ബാങ്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ബ്ലെയര്‍ എയര്‍പോര്‍ട്ട്. സൈബര്‍പാര്‍ക്ക് കോഴിക്കോട്, സൈബര്‍പാര്‍ക്ക് കണ്ണൂര്‍, ബംഗളൂരുവിലെ ബെയറിസ് ഗ്ലോബല്‍ റിസര്‍ച്ച് ട്രയാംഗിള്‍, കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റല്‍ തുടങ്ങിയ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തത് എന്‍.എം.സലീമായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions