
ഫാ. ദേവസ്യ കരോട്ടെന്പ്രേൽ സിഎംഐ
കോട്ടയം: സിഎംഐ സന്യാസസമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ ഇടമറ്റം ചാവറ ആശ്രമാംഗമായിരുന്ന ഫാ. ദേവസ്യ കരോട്ടെന്പ്രേൽ സിഎംഐ (79) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കറിക്കാട്ടൂർ സെന്റ് ജയിംസ് ആശ്രമപള്ളിയിൽ . പൂവത്തോട് കരോട്ടെന്പ്രേൽ പരേതരായ ജോസഫ്-മേരി ദന്പതികളുടെ മകനാണ്. പരേതൻ പുളിയന്മല സെന്റ് ആന്റണീസ് കാർമൽ ആശ്രമം പ്രൊക്കുറേറ്റർ, കപ്പാട് ദർശനഭവൻ (നൊവിഷ്യേറ്റ്) അഡ്മിനിസ്ട്രേറ്റർ, ചേന്പളം ഇടവക വികാരി, ചക്കുപള്ളം സെന്റ് ഡൊമിനിക് കാർമൽ ഹൗസ് പ്രീഫെക്ട്, കറിക്കാട്ടൂർ സെന്റ് ജയിംസ് ആശ്രമം പ്രിയോർ, വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഭവ്നഗർ മിഷനിലും കോട്ടയം പ്രവിശ്യയുടെ പെറു മിഷനിലും ദീർഘകാലം പ്രേഷിതപ്രവർത്തനം നിർവഹിച്ചിരുന്നു. സഹോദരങ്ങൾ: റോസമ്മ തോമസ് പാലക്കിൽ, പരേതരായ തോമസ്, ജോർജ്, ജോസഫ്, മേരി, അന്നമ്മ. മൃതദേഹം നാളെ രാവിലെ ഒന്പതിന് കറിക്കാട്ടൂർ സെന്റ് ജയിംസ് ആശ്രമപള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions