Obituary
സി​സ്റ്റ​ര്‍ പു​ഷ്പ തെ​ങ്ങും​പി​ള്ളി​ല്‍ സി​എം​സി

മാ​ന​ന്ത​വാ​ടി: പ​രി​ശു​ദ്ധ ക​ര്‍​മ​ല മാ​താ​വി​ന്‍റെ സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​ലെ(​സി​എം​സി) മാ​ന​ന്ത​വാ​ടി തി​രു​ഹൃ​ദ​യ പ്രൊ​വി​ന്‍​സി​ന് കീ​ഴി​ലു​ള്ള ന​ട​വ​യ​ല്‍ കൃ​പാ​നി​ധി സ്റ്റ​ഡി ഹൗ​സ് അം​ഗം സി​സ്റ്റ​ര്‍ പു​ഷ്പ തെ​ങ്ങും​പി​ള്ളി​ല്‍ (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​വ​യ​ല്‍ കൃ​പാ​നി​ധി സ്റ്റ​ഡി ഹൗ​സി​ല്‍ മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​സ് പൊ​രു​ന്നേ​ട​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ത്വ​ത്തി​ല്‍ ന​ട​ക്കും. കൂ​ട​ര​ഞ്ഞി തെ​ങ്ങും​പി​ള്ളി​ല്‍ പ​രേ​ത​രാ​യ ദേ​വ​സ്യ-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ത​ല​ശേ​രി സി​എം​സി പ്രൊ​വി​ന്‍​സ് അം​ഗം സി​സ്റ്റ​ര്‍ ആ​നി ടെ​സി സ​ഹോ​ദ​രി​യാ​ണ്.കൂ​ട​ര​ഞ്ഞി, തേ​ക്കും​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്യാ​സ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ സി​സ്റ്റ​ര്‍ പു​ഷ്പ എ​ന്‍.​ആ​ര്‍. പു​ര, മാ​ന​ന്ത​വാ​ടി, തോ​ണി​ച്ചാ​ല്‍, ന​ട​വ​യ​ല്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ്, പ​ച്ചി​ല​ക്കാ​ട്, വാ​ള​വ​യ​ല്‍, പു​ല്‍​പ്പ​ള്ളി, കേ​ണി​ച്ചി​റ, ന​ട​വ​യ​ല്‍ ഗൊ​രേ​ത്തി ഭ​വ​ന്‍, ന​ട​വ​യ​ല്‍ കൃ​പാ​നി​ധി സ്റ്റ​ഡി ഹൗ​സ് എ​ന്നീ കോ​ണ്‍​വ​ന്‍റു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 1980 മു​ത​ല്‍ 1999 വ​രെ മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യി​ലും 2000 മു​ത​ല്‍ 2005 വ​രെ സെ​ന്‍റ് ജോ​സ​ഫ്‌​സ് ബു​ക്ക് സ്റ്റാ​ളി​ലും 2005 മു​ത​ല്‍ 2020 വ​രെ ന​ട​വ​യ​ല്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. പ്രൊ​വി​ന്‍​ഷ്യ​ല്‍ കൗ​ണ്‍​സ​ല​ര്‍, സു​പ്പീ​രി​യ​ര്‍, എ​ന്‍.​ആ​ര്‍.​പു​ര ജ്യോ​തി​ഭ​വ​ന്‍ ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​മേ​ധാ​വി എ​ന്നീ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.