
സിസ്റ്റർ എൽസിറ്റ ചമ്പന്നൂർ എഫ്സിസി
ചങ്ങനാശേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, ചങ്ങനാശേരി ദേവമാതാ പ്രോവിൻസ്, സെന്റ് ജോസഫ് ക്ലാരമഠാംഗമായ സിസ്റ്റർ എൽസിറ്റ എഫ്സിസി (88) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ രാവിലെ ഒന്പതിന് മഠം ചാപ്പലിൽ ആരംഭിക്കും. തുടർന്നു10.30 ന് സെന്റ് വിൻസെന്റ് പുവർ ഹോം ചാപ്പലിലെ വി. കുർബ്ബാനയ്ക്കു ശേഷം പാറേൽ സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും. നെടുങ്കുന്നം ചമ്പന്നൂർ ഔസേപ്പച്ചൻ- അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ അഗ്നറ്റ സിഎംസി പാവനാശ്രമം, സിസ്റ്റർ ഫിൽസിറ്റ സിഎംസി(തൃക്കൊടിത്താനം), കൊച്ചുത്രേസ്യാമ്മ കുറിഞ്ഞിപറമ്പ്, പരേതരായ സിസ്റ്റർ ആനിറ്റ എഫ്സിസി, പെണ്ണമ്മ, അപ്പച്ചൻ, കുഞ്ഞമ്മ, ചെറിയാൻ. പരേത ചങ്ങനാശേരി, ളാലം, കണ്ണാടി അൽവേർണിയ, കട്ടപ്പന, പെരുവന്താനം, കുറുമ്പനാടം, മണ്ണാർകുന്ന്, ചെറുവാണ്ടൂർ, ചുങ്കപ്പാറ, ചമ്പക്കര എന്നിവിടങ്ങളിൽ അധ്യാപികയായും ചെത്തിപ്പുഴ ഹോസ്പിറ്റൽ അക്കൗണ്ടന്റായും ചങ്ങനാശേരി സെന്റ് വിൻസെന്റ് പുവർ ഹോമിലും സെന്റ് ജർമയിൻ ബാലിക ഭവനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാ. സണ്ണി എസ് ജെ, ഫാ. ബിന്നി കുറിഞ്ഞിപറമ്പ്, സിസ്റ്റർ അനുപ സിഎം സി (ആലുവ) എന്നിവർ സഹോദര മക്കളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions