Obituary
സി​സ്റ്റ​ര്‍ ജോ​ളി മാ​ത്യു മൂ​ങ്ങ​മാ​ക്ക​ല്‍

തി​രു​വ​മ്പാ​ടി: ആ​ന്‍​സി​ല്ല സെ​ക്കു​ല​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഇ​ന്ത്യ​യി​ലെ സ്ഥാ​പ​കാം​ഗം സി​സ്റ്റ​ര്‍ ജോ​ളി മാ​ത്യു മൂ​ങ്ങ​മാ​ക്ക​ല്‍ (84) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ നാ​ളെ രാ​വി​ലെ 9.30ന് ​തി​രു​വ​മ്പാ​ടി ആ​ന്‍​സി​ല്ലാ ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ തോ​മ​സ് ഇ​ല​വ​നാ​ലി​ന്‍റെ​യും താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഏ​ബ്ര​ഹാം വ​യ​ലി​ലി​ന്‍റെ​യും കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സം​സ്‌​കാ​രം ന​ട​ക്കും. മൂ​ല​മ​റ്റം, ഹൈ​ദ​രാ​ബാ​ദ്, തി​രു​വ​മ്പാ​ടി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ഠ​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. തി​രു​വ​മ്പാ​ടി ആ​ന്‍​സി​ല്ല ഭ​വ​ന്‍റെ ആ​രം​ഭ​കാ​ലം മു​ത​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു. നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ സ്‌​കൂ​ളി​ന്‍റെ കാ​റ്റ​റിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ട​യി​ലൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ സേ​വ​ന​ങ്ങ​ള്‍ ചെ​യ്തു. തൊ​ടു​പു​ഴ മൂ​ങ്ങ​മാ​ക്ക​ല്‍ പ​രേ​ത​നാ​യ റി​ട്ട. ആ​ര്‍​ഡി​ഡി എം.​എം. മാ​ത്യു​വി​ന്‍റെ​യും അ​ന്ന​ക്കു​ട്ടി മാ​ത്യു​വി​ന്‍റെ​യും (കാ​ര്യ​പ്പ​റ​മ്പ്) മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​മി മാ​ത്യു (എ​റ​ണാ​കു​ളം), ഫി​ലി​പ്പ് മാ​ത്യു (ഐ.​സി. കോ​ള​ജ്, തൊ​ടു​പു​ഴ), ലി​ല്ലി (മാ​റാ​മ​റ്റം), തോ​മ​സ് മാ​ത്യു (എ​റ​ണാ​കു​ളം), വി​മ​ല പീ​റ്റ​ര്‍ (കൈ​ത​ക്കോ​ട്), പൗ​ളി ജോ​സ് ആ​ലു​ക്കാ​ര​ന്‍ (യുഎ​സ്എ), വി​ന്‍​സ​ന്‍റ് മാ​ത്യു (കാ​ന​ഡ), പ​രേ​ത​രാ​യ റോ​യ് മാ​ത്യു (ജ​ര്‍​മ്മ​നി), ജൂ​ലി​യാ​ന മാ​ത്യു കി​ഴ​ക്കേ​തോ​ട്ടം (പൂ​ഞ്ഞാ​ര്‍).