
സിസ്റ്റര് മേരി മര്സലിന് ഇടക്കര എസ്എച്ച്
പൊടിമറ്റം: തിരുഹൃദയ സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിന്സിലെ പൊടിമറ്റം പ്രൊവിന്ഷ്യല് ഹൗസ് അംഗമായ സിസ്റ്റര് മേരി മര്സലിന് എസ്എച്ച് (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഒമ്പതിന് പൊടിമറ്റം എസ്എച്ച് പ്രൊവിന്ഷ്യല് ഹൗസില് ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഫാ. ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ കാര്മികത്വത്തില് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്. പരേത രാമപുരം ഇടക്കര പരേതരായ സ്കറിയ - മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. പാറമ്പുഴ, അമ്പൂരി, തേക്കുപാറ, മേരികുളം, പാറേല്, കൂവപ്പള്ളി, കണ്ണിമല, കല്ത്തൊട്ടി, വണ്ടന്പതാല് എന്നീ സ്കൂളുകളില് അധ്യാപികയായും കണയങ്കവയല് സെന്റ് മേരീസ് എല്പിഎസില് ഹെഡ്മിസ്ട്രസായും സേവനം ചെയ്തിട്ടുണ്ട്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി പ്രൊവിന്സുകളുടെ പ്രൊക്കുറേറ്റര്, ജനറല് പ്രൊക്കുറേറ്റര്, പ്രൊവിന്ഷ്യല് കൗണ്സിലര്, പ്രൊവിന്ഷ്യല് ഓഡിറ്റര്, ലോക്കല് സുപ്പീരിയര് എന്നീനിലകളിൽ പ്രവർത്തിച്ച സിസ്റ്റർ ആശാഹോം, ചെങ്കല്, കുട്ടിക്കാനം , ആനക്കല്ല്, കൊല്ലമുള എന്നിമഠങ്ങളിൽ അംഗവുമായിരുന്നു. സഹോദരങ്ങള്: പരേതനായ കെ.എ. ജോസഫ്, സിസ്റ്റര് എവുപ്രാസ്യാ എസ്എച്ച് (പാലാ പ്രൊവിന്സ്), ബേബി, സിസ്റ്റര് റീന എസ്എച്ച് (ആസാം പ്രൊവിന്സ്), ജോയി, ലീലാമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions