Obituary
സി​സ്റ്റ​ര്‍ വെ​റോ​നി​ക്ക മ​രി​യ എ​ഫ്‌​സി​സി

മാ​ന​ന്ത​വാ​ടി: ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ക്ലാ​രി​സ്റ്റ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ മാ​ന​ന്ത​വാ​ടി സെ​ന്‍റ് മേ​രി​സ് പ്രോ​വി​ന്‍​സ്, സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ കോ​ണ്‍​വെ​ന്‍റ്, കാ​വും​മ​ന്ദം ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ര്‍ വേ​റോ​നി​ക്ക മ​രി​യ എ​ഫ്‌​സി​സി (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ണ്‍​വെ​ന്‍റി​ല്‍ മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ര്‍ ജോ​സ് പോ​രു​ന്നേ​ട​ത്തി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ത്തും. പാ​ല രൂ​പ​ത ക​വി​ക്കു​ന്ന് ഇ​ട​വ​ക കി​ഴ​ക്കെ​വേ​ലി​ക്ക​ക​ത്ത് പ​രേ​ത​രാ​യ ഇ​ട്ടി​യ​വി​ര കു​ര്യ​ന്‍-​ഏ​ലി ദ​മ്പ​തി​മാ​രു​ടെ 10 മ​ക്ക​ളി​ല്‍ ഒ​മ്പ​താ​മ​ത്തെ മ​ക​ളാ​ണ്. മ​ല​ബാ​ര്‍ പ്രൊ​വി​ന്‍​സി​ല്‍ മ​ലാ​പ്പ​റ​മ്പ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ്, മാ​ന​ന്ത​വാ​ടി പ്രൊ​വി​ന്‍​സി​ല്‍ ദീ​പ്തി ഭ​വ​ന്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ്, ചു​ങ്ക​ത്ത​റ, ക​ല്‍​പ്പ​റ്റ ക്ലാ​ര​ഭ​വ​ന്‍, ഏ​ച്ചോം, ഒ​ണ്ട​യ​ങ്ങാ​ടി, കോ​ട്ട​ത്ത​റ, പ​റ​ളി​ക്കു​ന്ന്, ക​ല്‍​പ്പ​റ്റ ഫാ​ത്തി​മ മാ​താ മി​ഷ​ന്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​നം ചെ​യ്തു. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ മ​റി​യ​ക്കു​ട്ടി, അ​ന്ന​മ്മ, ഏ​ബ്ര​ഹാം, ഏ​ലി​ക്കു​ട്ടി, ജോ​സ​ഫ്, കു​ര്യാ​ക്കോ​സ്, സി​സ്റ്റ​ര്‍ ത്രേ​സ്യാ​മ്മ, സി​സ്റ്റ​ര്‍ ബ്രി​ജി​റ്റ്, തോ​മ​സ്.