
സിസ്റ്റര് ഇമല്ഡ കോക്കാട്ട് എസ്എച്ച്
കാഞ്ഞിരപ്പള്ളി: വിമല പ്രോവിന്സ് ആനിക്കാട് തിരുഹൃദയ മഠാംഗമായ സിസ്റ്റര് ഇമല്ഡ എസ്എച്ച് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് മഠം ചാപ്പലിൽ ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ മുഖ്യ കാര്മികത്വത്തില് ആനിക്കാട് സെന്റ് മേരീസ് പള്ളിയില്. എലിക്കുളം കോക്കാട്ട് പരേതരായ കുരുവിള - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്: പ്രഫ. കെ.കെ. ഏബ്രഹാം, പരേതരായ കെ.കെ. വര്ക്കി, ഫാ. അലോഷ്യസ് കോക്കാട്ട് എസ്എസ്പി, ഫാ. കുരുവിള കോക്കാട്ട് (ആഗ്ര മിഷന്), സിസ്റ്റര് ഓഡ്രി എംഎസ്ജെ. പരേത വായ്പൂര്, പഴയിടം, സെന്റ് ജോണ്സ് മെഡിക്കല് കോളജ് ബാംഗളൂരു, കട്ടപ്പന, സെന്റ് തോമസ് ഹോസ്പിറ്റല് ചെത്തിപ്പുഴ, കൂവപ്പള്ളി, ആനിക്കാട് എന്നീ ഹോസ്പിറ്റലുകളില് സേവനം ചെയ്തിട്ടുണ്ട്. ചെങ്കല്, മുക്കൂട്ടുതറ മഠങ്ങളില് ലോക്കല് സുപ്പീരിയറായും പൊടിമറ്റം പ്രൊവിന്ഷല് ഹൗസില് പ്രൊവിന്ഷ്യല് പ്രൊക്കുറേറ്ററായും പ്രൊവിന്ഷ്യല് ഓഡിറ്ററായും പ്രവര്ത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions