
സിസ്റ്റർ മേരി ക്ലെയർ കുന്നുംപുറത്ത് എംഎൽഎഫ്
ചങ്ങനാശേരി : മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ലവർ സന്യാസ സമൂഹാംഗമായ സിസ്റ്റർ മേരി ക്ലെയർ കുന്നുംപുറത്ത് (അന്നക്കുട്ടി-83) അന്തരിച്ചു. സംസ്കാരം നാളെ 10ന് കുറിച്ചി ലിറ്റിൽ ഫ്ലവർ കോൺവെന്റ് ചാപ്പലിൽ വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച് മഠം വക സെമിത്തേരിയിൽ. പരേത കുന്നം, മാവേലിക്കര, ഉളുന്തി, ചാങ്ങ, പെരിങ്ങമ്മല, കാക്കോട്ടുമൂല, അന്തിയൂർകോണം, ചെറിയനാട്, വെള്ളായണി, പാലപ്ര, കൊല്ലം, ആലംപള്ളി, ചങ്ങനാശേരി, മോനിപ്പള്ളി, കുറിച്ചി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൈലകൊമ്പ് കുന്നുംപുറത്ത് പരേതരായ മത്തായി - മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കൊച്ചുത്രേസ്യ, സിസ്റ്റർ മേരി ഫ്രാൻസിസ് എംഎൽഎഫ്, പരേതരായ ചാക്കോ, ജോസഫ്. സിസ്റ്റർ ലിസി ഫ്ളവർ എൽഎസ്ടി സഹോദര പുത്രിയാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions