
സാവിത്രി അന്തർജനം
മയ്യിൽ: ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഐ. സാവിത്രി അന്തർജനം (70) അന്തരിച്ചു. പ്രമുഖ ആയുർവേദ ഗുരുവും ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരിയുടെ ഭാര്യയാണ്. പാലക്കാട് അലനല്ലൂർ പട്ടല്ലൂർ മനയിൽ പരേതരായ പരമേശ്വരൻ നമ്പൂതിരി- ശ്രീദേവി അന്തർജനം ദന്പതികളുടെ മകളാണ്. മക്കൾ: ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (സംസ്ഥാന ജനറൽ സെക്രട്ടറി, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ), ഡോ. ഇടൂഴി ഉമേഷ് നമ്പൂതിരി (ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ, ഇടൂഴി നഴ്സിംഗ് ഹോം, മയ്യിൽ). മരുമക്കൾ: ഡോ. പി.വി. ധന്യ (ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ, ഇടൂഴി ആയുർവേദ നഴ്സിംഗ് ഹോം, മയ്യിൽ), ഡോ. എ.എസ്. അപർണ. സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, പാർവതി അന്തർജനം, ദേവി അന്തർജനം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions