
വി.പി. പീറ്റര്‍
കളത്തിപ്പടി: വടക്കേനടയില്‍ റിട്ട. സുബേദാര്‍ മേജര്‍ വി.പി. പീറ്റര്‍ (രാജന്- 91) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഒന്നിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 2.30നു മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: പരേതയായ സൂസന് പീറ്റര്‍ (വടവാതൂര്‍ ഗവണ്മെന്റ് സ്കൂള്‍ മുന്‍ അധ്യാപിക) മണര്‍കാട് വെട്ടിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: അനീഷ് പുന്നന്‍ പീറ്റര്‍ (ഡബിംഗ് ആര്‍ട്ടിസ്റ്റ് സഞ്ചാരം ഫെയിം, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കോട്ടയം കൊച്ചി ഭദ്രാസന മുന്‍ ട്രഷറര്‍), അജിത് സഖറിയ പീറ്റര്‍ (അക്കൗണ്ട്സ് ഓഫിസർ, കുവൈറ്റ് സ്റ്റീല്‍സ് കുവൈറ്റ്). മരുമക്കള്‍: അനു എബ്രഹാം ഒറ്റതൈക്കല്‍ പനയമ്പാല (മുന്‍ അധ്യാപിക, പള്ളിക്കൂടം സ്കൂള്‍ കളത്തിപ്പടി), ജൂബി പി. ചെറിയാന് പടനിലത്ത് പാക്കില്‍ (എംഒഎച്ച്, കുവൈറ്റ്). മൃതദേഹം വ്യാഴാഴ്ച രാവിലെ ഏഴിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions