
സിസ്റ്റർ ലിസി എടക്കര എസ്എബിഎസ്
പാലാ: പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ ലിസി എടക്കര (90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് പൂവക്കുളം മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം പൂവക്കുളം പള്ളിയിൽ. രാമപുരം എടക്കര കുടുംബാംഗമാണ്. വടകര, കടനാട്, കുന്നോന്നി, മുത്തോലപുരം, കളത്തൂർ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച സിസ്റ്റർ നെല്ലിയാനി, മുട്ടം, അരുവിത്തുറ, അന്ത്യാളം, മുളക്കുളം, കൂടല്ലൂർ, നസ്രത്ത് ഹിൽ, ജയറാണി അരുവിത്തുറ, പൂവക്കുളം എന്നീ മഠങ്ങളിൽ അംഗവുമായിരുന്നു. സഹോദരങ്ങൾ: പരേതരായ സിസ്റ്റർ ഷന്താൾ സിഎംസി, സിസ്റ്റർ എമരെൻസിയാ എസ്എബിഎസ്, ആഗസ്റ്റിൻ മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions