
സിസ്റ്റർ ആഗ്നറ്റ കാനം ചേരിയ്ക്കൽ എസ്ഐസി
തിരുവല്ല: തിരുമൂലപുരം ബഥനി മഠംഗം സിസ്റ്റർ ആഗ്നറ്റ എസ്ഐസി (81) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ തിരുമൂലപുരം മഠം വക സെമിത്തേരിയിൽ. വായ്പൂർ കാനം ചേരിയ്ക്കൽ പരേതരായ കെ.ജെ. ജോണിന്റെയും റോസമ്മ ജോണിന്റെയും മകളാണ്. തിരുമൂലപുരം, അഞ്ചൽപ്പെട്ടി, പിറവം, വേളംകോട്, മണർകാട്, ചെങ്ങരൂർ, മുളകരമേട്, കട്ടപ്പന, ചുങ്കപ്പാറ, വെച്ചൂചിറ, ബഥാനിയ എന്നി മഠങ്ങളിൽ അംഗമായിരുന്ന സിസ്റ്റർ അധ്യാപികയായും, പ്രധാന അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഡോ. ജോസ്, മറിയാമ്മ, അന്നമ്മ, ഏലിയാമ്മ, സെലീനാമ്മ, പരേതരായ കെ.ജെ. ജോസഫ്, കെ.ജെ. ദേവസ്യ, കെ.ജെ. ആന്റണി, കെ.ജെ. ജോൺ, സിസ്റ്റർ ഫിലിക്സ് എസ്ഐസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions