
സി.വി. ജോയി
മൂവാറ്റുപുഴ: റാക്കാട് ചെമ്പകശേരില്‍ സി.വി. ജോയി (78) അന്തരിച്ചു. സംസ്കാര ശുശ്രൂഷകള്‍ നാളെ ഉച്ചയ്ക്ക് 1.30ന് ഭവനത്തില്‍ ആരംഭിച്ച് സംസ്കാരം റാക്കാട് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ നേര്ച്ചപള്ളിയിൽ. ഭാര്യ: മേരിക്കുട്ടി പുതുവേലില്‍ കമുകുംപിള്ളില് കുടുംബാംഗം. മക്കള്‍: റ്റിറ്റു സൂസന് (ഗവ. മെഡിക്കല്‍ കോളജ് എറണാകുളം), മിറ്റു ജോയി (കോണ്ട്രാക്ടർ). മരുമക്കള്‍: സുനില്‍ ജോര്‍ജ് മാത്യു തിരുവല്ല വലിയപറമ്പില്‍ (ബഹറിന്‍), സീമോള്‍ സാറ കുഴിയാഞ്ഞാല്‍ കാക്കനാട്. പരേതൻ റാക്കാട് സെന്റ് മേരീസ് പള്ളി മാനേജിംഗ് കമ്മിറ്റി മെമ്പറാണ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെമ്പര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മാറാടി സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions