
ഫാ. മാത്യു കളത്തൂര്‍ സിഎംഐ
ചെറുവാണ്ടൂര്‍: സിഎംഐ സഭയുടെ ഭാവനഗര്‍ (ഗുജറാത്ത്) സെന്റ് ചാവറ ഉപപ്രവിശ്യാഗവും രാജ്കോട്ട് രൂപതയിലെ ആദ്യകാല മിഷണറിയും രൂപത വികാരി ജനറലുമായിരുന്ന ഫാ. മാത്യു കളത്തൂര്‍ (91) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് മുത്തോലി സെന്റ് ജോണ്‍സ് ആശ്രമത്തില്‍. ചെങ്കല്‍ കളത്തൂര്‍ ജോസഫ് കുരുവിള - റോസമ്മ ദമ്പതികളുടെ മകനാണ്. 1964 ഡിസംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയം പ്രൊവിന്‍സിലെ പൂഞ്ഞാര്‍ ചെറുപുഷ്പ ആശ്രമം, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി, ബംഗളൂരു ധര്‍മ്മാരം കോളജ് എന്നിവടങ്ങളില്‍ സേവനം ചെയ്തതിനുശേഷമാണ് 1973ല്‍ ഗുജറാത്തില്‍ മിഷന് പ്രവര്‍ത്തനത്തിന് എത്തുന്നത്. കച്ച് ജില്ലയിലെ ഗാന്ധിധാം സെന്റ് തോമസ് ഇടവദേവാലയം, ഭാവനഗര്‍ ജില്ലയിലെ സീഹോറിലുള്ള വിദ്യാഭ്യാസ സമുച്ചയം, പാളിതാനായിലെ ഇടവക ദേവാലയം തുടങ്ങിയവയുടെ സ്ഥാപനത്തില്‍ മാത്യൂവച്ചന് നിര്‍ണായകമായ പങ്കുവഹിച്ചു. സഹോദരങ്ങള്‍: ചെറിയാന് കളത്തൂര്‍, കുറ്റ്യാടി കോഴിക്കോട് (കാവിലുംപാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), ജോസഫ് കളത്തൂര്‍ (പ്ലാന്റര്‍, പൂതംപാറ കുറ്റ്യാടി കോഴിക്കോട്), കെ.ഒ. തോമസ് കളത്തൂര്‍ (വാഴൂര്‍ ഈസ്റ്റ്), സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് സിജെ (മേരിവാര്‍ഡ് കോണ്‍വെന്റ് പുത്തന്‍വേലിക്കര), റിട്ട.പ്രഫ. കെ.ഒ. ജോണ്‍ കളത്തൂര്‍ (ചെങ്കല്‍ വാഴൂര്‍ ഈസ്റ്റ്). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ ചാവറ ഭവനില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions