
സിസ്റ്റര്‍ മേരി മൈക്കിള്‍ ചെമ്പരത്തി എസ്എംഎംഐ
മുതലക്കോടം: എസ്എംഎംഐ സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ മേരി മൈക്കിള്‍ ചെമ്പരത്തി (94) മൈസൂരുവില്‍ അന്തരിച്ചു. സംസ്കാരം ഇന്നു 11നു ബംഗളൂരു ചാമരാജ്പേട്ട് സെന്റ് മേരീസ് കോണ്‍വെന്റില്‍. മുതലക്കോടം ചെമ്പരത്തി (പതിനാറില്‍) പരേതരായ ചാക്കോ- അന്നമ്മ ദന്പതികളുടെ മകളാണ്. ബംഗളൂരു സെന്റ് മേരീസ് കോണ്‍വെന്റില്‍ 24 വര്‍ഷം അക്കൗണ്ടന്റായി സേവനമനുഷ്ഠിച്ച സിസ്റ്റർ സാണ്ടൂര്‍, തുമകുരു എന്നിവിടങ്ങളില്‍ സുപ്പീരിയർ, റിയൂണിയനില്‍ റീജണല്‍ സൂപ്പീരിയര്‍, പാരീസിലുള്ള എസ്എംഎംഐ സന്യാസിനീ സമൂഹത്തിന്റെ ജനറലേറ്റില്‍ ഇക്കോണമല് ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടര്‍ന്ന് ബെല്‍ജിയം, ഫിലിപ്പീന്‍സ്, കര്‍ണാടകയിലെ ബേഗുര്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. സെലിന് ജോസഫ് റാത്തപ്പിള്ളില്‍ (തഴുവംകുന്ന്), ഫിലോമിന ജോസഫ് പട്ടാംകുളം (കാരിക്കോട്), ഫാ. ജോസ് ചെമ്പരത്തി എസ്ഡിബി (അരുണാചല്‍ പ്രദേശ്), മരിയ ജോസ് പാറക്കാട്ട് (കടവൂര്‍), ജിമ്മി ജേക്കബ് ചെമ്പരത്തി (മുതലക്കോടം), പരേതരായ മേരി കുര്യന് മുഞ്ഞനാട്ട് (നിലമ്പുര്‍), മേരി മാനുവല്‍ പൂവക്കുളം (കൊഴുവനാല്‍), ടോമി ജേക്കബ് ചെമ്പരത്തി (മുതലക്കോടം) എന്നിവര്‍ സഹോദരങ്ങളാണ്. ഫാ. മാത്യു മുഞ്ഞനാട്ട് (ഷിക്കാഗോ രൂപത), പരേതനായ ഫാ. ജോര്‍ജ് പൂവക്കുളം (പാലാ രൂപത), ഫാ. കുര്യാക്കോസ് പൂവക്കുളം സിഎംഐ (മൂത്തോലി), ഫാ. ജോണ്സണ് പൂവക്കുളം (ഝാൻസി രൂപത), സിസ്റ്റര്‍ റാണി മുഞ്ഞനാട്ട് എസ്എംഎംഐ (ബംഗളൂരു) എന്നിവര്‍ സഹോദര മക്കളാണ്. സിസ്റ്റര്‍ മെലിന്‍ഡാ എമ്പ്രയില്‍ എസ്കെഡി (മാനന്തവാടി), ഫാ. തോമസ് ഞള്ളംമ്പുഴ (മാനന്തവാടി രൂപത), ഡീക്കന്‍ ജെസ്ബിന്‍ ജെയിംസ് പൂവക്കുളം (പാലാ രൂപത), ജോസലിന്‍ ജെയിംസ് പൂവക്കുളം(ഫിലിപ്പ് നേരി കോണ്ഗ്രിഗേഷന്) എന്നിവര്‍ സഹോദര ചെറുമക്കളുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions