
സിസ്റ്റർ ഗ്ലോറിയ തെക്കേമുറിയിൽ എഫ്സിസി
കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ സാൻതോം പ്രൊവിൻസ് ജാനംപേട്ട മഠാംഗമായ സിസ്റ്റർ ഗ്ലോറിയ (90, റിട്ട. ഹെഡ്മിസ്ട്രസ്) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ജാനംപേട്ട പ്രൊവിൻഷ്യൽ ഹൗസ് മഠം സെമിത്തേരിയിൽ. ഉളിക്കൽ തെക്കേമുറിയിൽ ദേവസ്യ-അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത, എരുമേലി, കണ്ണാടി, കുറുമ്പനാടം, മ്ലാമല, വെളിച്ചിയാനി, കാഞ്ചിയാർ, കൊരട്ടി, കട്ടപ്പന, കൊച്ചറ, ഇരിശുമണ്ട, അണക്കര, ദന്തലൂര്, പോളവാരം, ചെങ്കൽ, മധുരവാഡ, പ്രൊവിൻഷ്യൽ ഹൗസ് ഏലൂര്‍ എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ ജമ്മാ എഫ്സിസി (എരുമേലി), സിസിലി വർഗീസ് പുളിക്കക്കുന്നേൽ (പൂളക്കുറ്റി), മാത്യു ഉളിക്കൽ, ഫാ. പയസ് എസ്ജെ (പാറ്റ്ന), സിസ്റ്റർ ലൂസി (സാംബിയ), ഫാബിയാൻ (ബഹറിൻ), പരേതനായ ജോർജുകുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions