
ഫോക്ക്ലോർ അവാർഡ് ജേതാവ് പ്രേമൻ
കൂറ്റനാട്: നാടൻകല ക്ഷേത്രാട്ടം അവതരണത്തിന് സംസ്ഥാന സർക്കാരിന്റെ ഫോക്ക്ലോർ അവാർഡ് ലഭിച്ചിട്ടുള്ള പെരിങ്ങോട് കോതച്ചിറ കൂരിപ്പറമ്പിൽ പ്രേമൻ(62) അന്തരിച്ചു. പെരിങ്ങോട് ഹൈസ്കൂൾ പഞ്ചവാദ്യസംഘം താളപ്രമാണിയായിരുന്നു. ഇലത്താളം കൊണ്ട് തന്റേതായ ശൈലി രൂപപ്പെടുത്തിയെടുത്ത് വിസ്മയം തീർത്തിട്ടുണ്ട്. ഇടയ്ക്ക വിസ്മയത്തിൽ വിദഗ്ധനായിരുന്നു. ഭാര്യ: സുമ (നാഗലശേരി സർവീസ് സഹകരണ ബാങ്ക്, കളക്ഷൻ ഏജന്റ്) മക്കൾ: അഞ്ജു (ഫാർമസിസ്റ്റ്), ഇന്ദു നിത്യ (ഫിസിയോതെറാപ്പിസ്റ്റ്). മരുമക്കൾ: പ്രജിൻ കൃഷ്ണ, അനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions