
സിസ്റ്റർ മേരി ആനീസ് കരിപ്പാത്ത് എസ്എബിഎസ്
ഉജ്ജൈൻ : ആരാധനാ സന്യാസിനി സമൂഹം ജ്യോതിർമയ് പ്രൊവിൻസിലെ അംഗമായ സിസ്റ്റർ മേരി ആനീസ് കരിപ്പാത്ത് (85) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് ഉജ്ജൈൻ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് ഉജ്ജൈൻ കത്തീഡ്രൽ പള്ളിയിൽ. മരങ്ങാട്ടുപള്ളി കരിപ്പാത്ത് കുടുംബാംഗമാണ്. പരേത അമേരിക്കയിലെ സേവ്യർ യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ്സി പൂർത്തിയാക്കിയ ശേഷം പാലാ അൽഫോൻസാ കോളജിൽ ലക്ചററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വർഷങ്ങളായി നൊവീസ് മിസ്ട്രസും ജൂനിയർ മിസ്ട്രസുമായി സേവനം ചെയ്ത സിസ്റ്റർ ആനീസ് പാലാ പ്രൊവിൻസിലും ഉജ്ജൈൻ പ്രൊവിൻസിലും വികർ പ്രൊവിൻഷ്യൽ, പ്രൊവിൻഷ്യൽ കൗൺസിലർ, സുപ്പീരിയർ എന്നീ നിലകളിലും നന്ദിനി, വിജയവാഡ, ഒഡീഷ, ഭോപ്പാൽ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സി.ജെ. ജോൺസൺ (പോസ്റ്റൽ ഇൻസ്പെക്ടർ), സി.ജെ. കുര്യാക്കോസ് (റിട്ട. ബാങ്ക് മാനേജർ), പ്രഫ. സി.ജെ. ലീല (റിട്ട. കോളജ് പ്രഫസർ), റോസമ്മ ഡേവിഡ്, പരേതരായ സി.ജെ. ജോസഫ്, പരേതനായ സി.ജെ. മാത്യു, പരേതയായ സിസ്റ്റർ ജോസഫിൻ എംഎംഎസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions