
നടന് ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി
തിരുവനന്തപുരം : പ്രശസ്ത നടൻ ഭരത്ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളീഗോപിയുടെ മാതാവുമായ തിരുവനന്തപുരം ചെറുവയ്ക്കൽ ഉദയഗിരി ലെയ്ൻ സിആർഎ എഫ്19 ബി പ്രതീക്ഷയിൽ എസ്.വി.ജയലക്ഷ്മി (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ. മകൾ: ഡോ.മിനുഗോപി (അസോസിയേറ്റ് പ്രഫസർ ഗോകുലം മെഡിക്കൽ കോളജ്). മരുമക്കൾ: പരേതയായ അഞ്ജന പിള്ള, ജയ് ഗോവിന്ദ് (ഇൻഫോസിസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions