
സിസ്റ്റർ മരിയ ബെറ്റ്സി സിഎച്ച്എഫ്
പാലക്കാട്: സിഎച്ച്എഫ് മേരിയൻ പ്രോവിൻസ് കണ്ണാടി ഹോളി ഫാമിലി കോണ്‍വന്റ് അംഗം സിസ്റ്റർ മരിയ ബെറ്റ്സി സിഎച്ച്എഫ്(83) അന്തരിച്ചു. പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ മുട്ടിക്കുളങ്ങര സിഎച്ച്എഫ് മേരിയൻ പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ സംസ്കാരം നടത്തി. തൃശൂർ അരണാട്ടുകര പരേതരായ അരിന്പൂർ മൂക്കൻ അന്തോണി-മേരി ദന്പതികളുടെ മകളാണ്. അധ്യാപിക, ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ, ബോർഡിംഗ് മിസ്ട്രസ്, സുപ്പീരിയർ, ഫീൽഡ് സൂപ്പർവൈസർ, ഫാമിലി അപ്പസ്തോലേറ്റ് എന്നീ നിലകളിൽ അരണാട്ടുകര, ആളൂർ, പൊള്ളാച്ചി, ഒലവക്കോട്, ബാംഗ്ലൂർ, കൊടുവായൂർ, മഹാലിംഗപുരം, ആലത്തൂർ, ബോംബെ, പാത്തൻപാറ, കടുമേനി, കുന്നത്തൂർമേട്, മലന്പുഴ, കാഞ്ഞിരപ്പുഴ, പന്തലാംപാടം, കണ്ണാടി എന്നീ ഭവനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഡേവിസ്, ജെയിംസ്, വില്യംസ്, ലൈസ, പരേതരായ സെലിൻ, ഗ്രെയ്സ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions