
സിസ്റ്റര്‍ മരിയ എഫ്സിസി
മൂവാറ്റുപുഴ: എഫ്സിസി ലൂര്‍ദ് മാതാ ഭവനാംഗമായ സിസ്റ്റര്‍ മരിയ (89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വിശുദ്ധ കുര്‍ബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം സെമിത്തേരിയില്‍. പരേത വാഴക്കുളം പരേതരായ ഓലിക്കല്‍ വര്‍ഗീസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അന്നക്കുട്ടി സെബാസ്റ്റ്യന്‍ ഔപ്പാടന്‍ മൂക്കന്നൂര്‍ (സ്വിറ്റ്സര്‍ലഡ്), ജോസ് ഓലിക്കല്‍ വാഴക്കുളം, ഫിലോ ജോസ് താഴത്തേടത്ത് കരിമണ്ണൂര്‍, പരേതരായ മേരി പൈലി മുട്ടത്തുക്കുടി ഏനാനെല്ലൂര്‍, സിസ്റ്റര്‍ അലക്സിസ് എഫ്സിസി. പരേത ഉടമ്പന്നൂര്‍, പള്ളിക്കാമുറി, കരിമണ്ണൂര്‍, ഇരട്ടയാര്‍, വെളിയേല്‍ച്ചാല്‍, കലൂര്‍, തൊടുപുഴ ഡി പോള്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപിക, മതാധ്യാപിക, തൊമ്മന്‍കുത്ത് മഠത്തില്‍ സുപ്പീരിയര്‍, ലോക്കല്‍ ട്രഷറര്‍ എന്നീ നിലകളിലും പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട്, ശാന്തിഭവന്, വാഴപ്പിള്ളി എന്നീ ഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions